മിഠായി രൂപത്തിൽ ലഹരി നിറച്ച പാഴ്സൽ നൽകിയ സംഭവത്തിൽ നെടുമങ്ങാട് മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൻ്റെ അഡ്രസിലാണ് പാഴ്സൽ എത്തിയത്. പാഴ്സൽ വാങ്ങിയ മൂന്നു പേർ കസ്റ്റഡിയിൽ ആണ്. പ്രശാന്ത്, ഗണേഷ്, ബന്ധു എന്നിവരെയാണ് പിടികൂടിയത്. പാഴ്സലിൽ 105 മിഠായികളാണ് ഉണ്ടായിരുന്നത്. റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് സംഘത്തെ പിടികൂടിയത്.