മാനന്തവാടി എം.എൽ.എ ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുത്തു. പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നൽകിയിരിക്കുന്ന വകുപ്പുകൾ.
ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ് ഒ.ആർ കേളു എത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ നേതാവ് എത്തിയതും ശ്രദ്ധേയമായി. മന്ത്രി ഗണേഷിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷം വന്നിരുന്നില്ല. പതിവു പോലെ അടുത്ത സീറ്റുകളിൽ ഇരുന്നെങ്കിലും മുഖ്യമന്ത്രിയും ഗവർണറും പരസ്പരം സംസാരിച്ചില്ല.