തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. 110 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വൈഢൂര്യകല്ലുകളും കവര്‍ന്നതായാണ് പരാതി. കാട്ടാക്കട നാട്കാണി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തും. മോഷ്ടാക്കളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിലും മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകളാണ് മോഷണം പോയത്. 47 വിളക്കുകള്‍ ഉണ്ടായിരുന്നതില്‍ 21 എണ്ണം അഴിച്ചു വച്ചെങ്കിലും കവര്‍ന്നെടുക്കാന്‍ സാധിച്ചില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.