പനിബാധയെ തുടർന്ന് പാലക്കാട് യുവതി മരിച്ചു

schedule
2024-08-23 | 07:17h
update
2024-08-23 | 07:17h
person
kottarakkaramedia.com
domain
kottarakkaramedia.com
The woman died of fever in Chalissery, Palakkad.
Share

പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയില്‍ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകൾ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരിയായിരുന്നു ഐശ്വര്യ. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ ഐശ്വര്യ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.10.2024 - 02:43:28
Privacy-Data & cookie usage: