Latest Malayalam News - മലയാളം വാർത്തകൾ

ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ; ജൂലൈ മൂന്നിന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കും

Kochi

ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ. ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി.

എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. വരുന്ന ഞായറാഴ്ച (ജൂൺ 16) എല്ലാ അതിരൂപത പള്ളിയിലും ഈ സർക്കുലർ വായിക്കണമെന്നും നിർദേശം നൽകി. സഭയെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ആരെയും തുടരാൻ അനുവദിക്കില്ലെന്നാണ് തീരുമാനം. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അം​ഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിൽ പറയുന്നു. മാർപാപ്പയുടെ നിർദേശപ്രകാരമാണ് സഭ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.