Kerala News Today-തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കരാറുകാരന് പണം നൽകി പൊതുമരാമത്ത് വകുപ്പ്. സംഭവത്തെ തുടർന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.
റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മല്ലശേരി–പ്രമാടം റോഡിൻ്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിൻ്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനുവിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.
Kerala News Today