ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർ

schedule
2024-03-13 | 10:41h
update
2024-03-13 | 10:41h
person
kottarakkaramedia.com
domain
kottarakkaramedia.com
ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വില്പന നിരോധിച്ച് കേന്ദ്ര സർക്കാർ
Share

NATIONAL NEWS :കേന്ദ്ര സർക്കാർ ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ചു. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങിയവയാണ് ഈ പട്ടികയിൽ പ്രധാനപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങൾ ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് നൽകരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദേശം നൽകി കത്തയച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ നടപടി വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്താണ്. മനുഷ്യ ജീവന് അപകടകാരികൾ ആണെന്നാണ് സമിതിയുടെ റിപ്പോർട്ട്.ചില നായകളെ നിരോധിക്കണമെന്ന പൊതുഅഭിപ്രായത്തിൽ തീരുമാനം എടുക്കാൻ ദില്ലി ഹൈകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ആ നിർദ്ദേശത്തിന്മേലാണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളർത്തുന്നതിന് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ്.പിറ്റ്ബുൾ ടെറിയേർസ് , അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൻ മാസ്റ്റിഫ്, വോൾഫ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസൊ, ഡോഗോ അര്ജന്റിനോ, ടെറിയേർസ്, തുടങ്ങിയ ഇരുപതിലധികം വിഭാഗത്തിൽ പെട്ട നായകളുടെ ഇറക്കുമതിയും, വിൽപ്പനയും വിലക്കിയതോടൊപ്പം കേന്ദ്രം ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.ഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയെയാണ് വിലക്കിയത്. വിലക്കിയ നായകളുടെ പട്ടികയിൽ ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും ഉൾപ്പടുന്നു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam news
8
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.01.2025 - 12:28:34
Privacy-Data & cookie usage: