വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം. മരണം 30 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ സൈനിക കേന്ദ്രത്തിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബന്നു കന്റോണ്‍മെന്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ ഇടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ ഇരച്ചു കയറിയ ഭീകരര്‍ വെടിയുതിര്‍ത്തു.