Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Sabarimala

ശബരിമലയിൽ മകരവിളക്ക് ദര്‍ശനം ഇന്ന്

ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് ദര്‍ശനം ഇന്ന് നടക്കും. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര…

ശബരിമലയിൽ സ്വർണ അമ്പും വില്ലും വെള്ളി ആനകളും കാണിക്ക നൽകി തെലങ്കാന സംഘം

ശബരിമല അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി…

മകരവിളക്ക് ; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ…

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

മകര വിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെവി ബേബി പറഞ്ഞു. ലഹരി…

മകരവിളക്ക് മഹോത്സവം ; ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറന്ന് മകരവിളക്ക് മഹോത്സവ കാലത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയിൽ നിന്ന് തീർഥാടകരെ…

ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും

ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി…

കേരളത്തിൽ മഴ ശക്തിപ്രാപിക്കും, ശബരിമലയില്‍ പ്രത്യേക ജാഗ്രത നിർദ്ദേശം

പത്തനംതിട്ട : കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പ്. ശബരിമലയിൽ പ്രത്യേക ജാ​ഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല…

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം ; സിസിടിവി പരിശോധിച്ച് കോടതി

ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ്…

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ വലിയ ഭക്തജന തിരക്ക് തുടരുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം…