ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

schedule
2024-09-09 | 13:42h
update
2024-09-09
person
kottarakkaramedia.com
domain
kottarakkaramedia.com
Suspect of theft in temple arrested
Share

ശൂരനാട് തെക്ക് കക്കാക്കുന്ന് ചിറ്റയ്ക്കാട്ട് ക്ഷേത്രത്തിലെ പാചകപുരയിൽ സൂക്ഷിച്ചിരുന്ന 25000 രൂപ വിലവരുന്ന ഓട്ടുരുളി മോഷണം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വേങ്ങറ സരസ്വതി ഭവനിൽ അഞ്ജാനെ(19) ആണ് ഇന്നലെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിലായി മോഷണ കേസുകൾ ഉൾപ്പടെ 14 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ബൈക്ക് മോക്ഷണ കേസിൽ പിടിയ്ക്കപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ഒരുമാസത്തിനു മുമ്പ് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു . ശൂരനാട് എസ്എച്ഒ ജോസഫ് ലിയോൺ, എസ്‌ഐ ദീപു പിള്ള, രാജേഷ്, ശിവപ്രസാദ്, വിനയൻ, എഎസ്ഐ സതീശൻ, എസ്‌സിപിഒ ശിബി, സിപിഒ ധനേഷ്, അശ്വിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisement

kerala newsകൊട്ടാരക്കര വാർത്തകൾ
2
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.04.2025 - 20:59:23
Privacy-Data & cookie usage: