KERALA NEWS TODAY-കോഴിക്കോട്: നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയതില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക.
മോശം പെരുമാറ്റം മാനസികമായി ഏറെ ആഘാതമുണ്ടാക്കിയെന്ന് അവര്‍ പ്രതികരിച്ചു.
സുരേഷ് ഗോപിയുടേത് വിശദീകരണമായിട്ടേ തോന്നിയിട്ടുള്ളൂ. മാപ്പായിട്ട് തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി.
പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.
അതുകൊണ്ടാണ് പരാതി നല്‍കുന്നത്. തനിക്ക് മോശമായി തോന്നിയതുകൊണ്ട് മാപ്പ് പറയേണ്ട. ചെയ്തത് മോശമാണെന്ന് തിരിച്ചറിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റ് തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞത് വിശദീകരണം ആയിട്ടേ തോന്നിയുള്ളു. മാപ്പായിട്ട് തോന്നിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.