Latest Malayalam News - മലയാളം വാർത്തകൾ

 ‘മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനം’ ; രാജിവെച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി

New Delhi

 നരേന്ദ്ര മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് താൻ രാജിവെച്ചേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി എംപി. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും മാധ്യമ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് അദ്ദേഹമിപ്പോൾ രംഗത്തെത്തിയത്.

 

Leave A Reply

Your email address will not be published.