യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്; 24 മണിക്കൂറിനുള്ളിൽ  11 മില്യൺ കാഴ്ചക്കാർ 

schedule
2024-05-30 | 11:53h
update
2024-05-30 | 11:53h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘സൂസേകി’ ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് എങ്കിലും ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരെ നേടിയിരിക്കുന്നത് തെലുങ്ക് ലിറിക്കൽ വീഡിയോയ്ക്കാണ്.

പാട്ടിന് സംഗീതം നിർവഹിച്ചിരിക്കുന്ന ദേവി ശ്രീ പ്രസാദിനും പാടിയ ശ്രയ ഘോഷലിനുമാണ് പ്രേക്ഷകർ കൈയ്യടി നൽകിയിരിക്കുന്നത്. സ്ലോ പേസിലെത്തി, ഫീൽ ഗുഡ് ബിജിഎമ്മുമായി എത്തിയിരിക്കുന്ന പാട്ട് സോഷ്യൽ മീഡിയയിലും വൈകാതെ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

‘സൂസേകി’ പാട്ടിന്റെ പശ്ചാത്തലം പാട്ടിന്റെ തന്നെ ഷൂട്ടിംഗ് സെറ്റാണ്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. ഈ പാട്ടിലും സിഗ്നേച്ചർ സ്റ്റെപ്പുണ്ട്. പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രശസ്ത നൃത്തസംവിധായകൻ ഗണേഷ് ആചാര്യയും സംഘവുമാണ്.

 

#entertainmentnews
9
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.08.2024 - 23:24:17
Privacy-Data & cookie usage: