സൈറൺ മുഴങ്ങി ; സംസ്ഥാനത്തെ മോക് ഡ്രിൽ പൂർത്തിയായി

schedule
2025-05-07 | 13:44h
update
2025-05-07 | 13:44h
person
kottarakkaramedia.com
domain
kottarakkaramedia.com
Siren sounded; Mock drill in the state completed
Share

ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ പൂര്‍ത്തിയായി. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മോക് ഡ്രിൽ ആശയക്കുഴപ്പമുണ്ടായി. ആദ്യം മുഴങ്ങേണ്ട അപായ സൈറൺ മുഴങ്ങിയില്ല. വ്യക്തത ഇല്ലാതെ ജീവനക്കാരും ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ അപായം ഇല്ല എന്ന സൈറൺ മുഴങ്ങി.

Advertisement

ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മോക്ഡ്രിൽ 4.30ഓടെ അവസാനിച്ചു. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മോക്ഡ്രിൽ നടന്നു. യുദ്ധ സമാന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഇടപെടണമെന്ന് അറിയിക്കുന്നതാണ് മോക് ഡ്രിൽ. അതേസമയം മോക്ഡ്രില്ലിൻ്റെ ഭാഗമായി ദക്ഷിണ നാവിക കമാൻഡിൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതീവ ജാ​ഗ്രതയിലാണ്.

kerala news
2
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.05.2025 - 08:28:47
Privacy-Data & cookie usage: