കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും : സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി.

schedule
2023-10-14 | 14:09h
update
2023-10-14
person
kottarakkaramedia.com
domain
kottarakkaramedia.com
കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടക്കും : സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി.
Share

LOCAL NEWS THRISSUR തൃശ്ശൂർ: തൃശൂരിൽ നടക്കുന്ന കായികോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം ജില്ലയിൽ 24 വേദികളിലായി കലോത്സവം നടത്തും, ആശാമാം വേദിയാണ് പ്രധാനവേദി. കലോൽത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിചാണ് നടത്തുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. തൃശ്ശൂർ കുന്നംകുളത്ത് നടക്കുന്ന 65 -ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയായി .

2023 ഒക്ടോബർ 16 മുതൽ 20 വരെ തൃശുർ കുന്നംകുളം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ -14), ജൂനിയർ ബോയ്‌സ് ആൻഡ്‌ ഗേൾസ് (അണ്ടർ 17) സീനിയർ ബോയ്‌സ് ആന്റ് ഗേൾസ് (അണ്ടർ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.ഇതിൽ പകുതി ആൺകുട്ടികളും, പകുതി പെൺകുട്ടികളും ഉൾപ്പെടുന്നു. 350 ഓളം ഒഫീഷ്യൽസ്, ടീം മാനേജേഴ്‌സ്, പരിശീലകർ എന്നിവർ ഈ മേളയിൽ പങ്കെടുക്കും. 64 -ാമത് സ്‌കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്‌ടിച്ചതാണ്. ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ദേശീയ സ്‌കൂൾ മത്സരങ്ങൾ നവംബർ രണ്ടാം വാരം നടക്കുന്നതിനാലും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെ ഗോവയിൽ നടക്കുന്നതിനാലുമാണ് സംസ്ഥാന കായികോത്സവം ഈ വർഷം നേരത്തെ നടത്തേണ്ടി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക.

#kottarakkara#sivankuttyBreaking Newsgoogle newskerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam news
9
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
18.04.2025 - 18:47:27
Privacy-Data & cookie usage: