ബിജെപിയിലേക്കെന്ന സൂചന നല്കി എസ് രാജേന്ദ്രൻ; തനിക്കൊപ്പം നിൽക്കുന്നവരെ അടിച്ചൊതുക്കുന്നു 

schedule
2024-05-06 | 06:50h
update
2024-05-06 | 06:50h
person
kottarakkaramedia.com
domain
kottarakkaramedia.com
cpim
Share

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ  ബിജെപി നേതാക്കള്‍ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് സൂചന . ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ‘തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്.

Advertisement

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഈ ക്വട്ടേഷന്‍ സംഘം തങ്ങിയത്. അടിച്ചൊതുക്കാനാണ് പാര്‍ട്ടിയുടെ പരിശ്രമം നടത്തുന്നത്. മൂന്നിടങ്ങളില്‍ തന്നെ അനുകൂലിക്കുന്നവരെ മര്‍ദ്ദിച്ചിട്ടുണ്ട്. ഉപദ്രവിക്കരുത് എന്ന താന്‍ നേതാക്കളോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍, തന്റെ ഭാര്യയെ പോലും കേസില്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും കുറച്ച് അടികൂടി നടക്കട്ടെ അന്നേരം ബിജെപി പോകണമോയെന്ന് ആലോചിക്കാം.

 

#kerala newstoday#political news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.05.2024 - 06:51:50
Privacy-Data & cookie usage: