ഹൈദരാബാദിലെ ബിജെപി സ്ഥാനാർത്ഥി കെ മാധവി ലത പോളിംഗ് ബൂത്തിൽ ബുർഖ ധരിച്ച മുസ്ലീം സ്ത്രീകളുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമൃത വിദ്യാലയത്തിൽ വോട്ട് ചെയ്ത ശേഷം ലത നിരവധി പോളിംഗ് ബൂത്തുകൾ സന്ദർശിക്കുകയും വോട്ട് ചെയ്യാൻ കാത്തിരിക്കുന്ന സ്ത്രീകളുടെ ഐഡികൾ പരിശോധിക്കുകയും ചെയ്തു. അസദുദ്ദീന് ഒവൈസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല് മുസ്ലിമീന് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. ഹൈദരാബാദിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയാണ് ഒവൈസി എംപിയാകുന്നത്.
“ഞാനൊരു സ്ഥാനാർത്ഥിയാണ്. നിയമപ്രകാരം ഫെയ്സ് മാസ്ക് ഇല്ലാതെ ഐഡി കാർഡുകൾ പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, ഞാൻ ഒരു സ്ത്രീയാണ്, വളരെയധികം വിനയത്തോടെ, ഞാൻ അവരോട് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്ന് അവർ വിശദീകരണം നല്കി.