Latest Malayalam News - മലയാളം വാർത്തകൾ

ജൂൺ ഒന്ന് മുതൽ മാറ്റങ്ങൾ നിരവധി; എൽപിജി സിലിണ്ടർ ഉപയോഗം, ബാങ്ക് അവധികൾ, ആധാർ അപ്ഡേറ്റുകൾ എന്നിവയിൽ  മാറ്റം

Thiruvananthapuram

ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം. ജൂൺ ഒന്ന് മുതൽ വരുന്നത് പുതിയ മാറ്റങ്ങൾ. എൽപിജി സിലിണ്ടർ ഉപയോഗം, ബാങ്ക് അവധികൾ, ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലുമാണ് ജൂൺ മാസത്തിൽ പുതിയ മാറ്റങ്ങൾ വരുന്നത്. ജൂൺ ഒന്ന് മുതൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ പരിഷ്കാരം വരുത്തിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ പിഴ ചുമത്താനാണ് പുതിയ തീരുമാനം.അമിത വേഗതയിൽ വാഹനം ഓടിക്കുന്നവർ അടയ്ക്കേണ്ട പിഴത്തുക വർധിക്കും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ 1000 രൂപ മുതൽ 2000 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ അവരുടെ രക്ഷിതാക്കൾ നിയമ നടപടി നേരിടേണ്ടി വരും. 25000 രൂപ പിഴ അടയ്ക്കേണ്ടിയും വരും. 25 വയസ്സ് തികയുന്നത് വരെ ഇവർക്ക് ലൈസൻസ് അനുവദിക്കില്ല.

 

Leave A Reply

Your email address will not be published.