കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഖലീൽ റഹ്മാൻ, മഹേഷ്, അർജുൻ എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം.
കാസർകോട് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ആക്രമിച്ചത്. കാസർകോട് ജയിലിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ഇയാളെ കണ്ണൂരിലേക്ക് താൽക്കാലികമായി മാറ്റിയത്. പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ മുഷ്ടി ചുരുട്ടി മർദിക്കുകയായിരുന്നു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.