Latest Malayalam News - മലയാളം വാർത്തകൾ

മൂന്നാറിൽ കാറിന് നേരെ പാഞ്ഞടുത്ത് പടയപ്പ; യത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

Munnar

കല്ലാറിൽ പടയപ്പയുടെ മുൻപിൽപ്പെട്ട വൈദികനടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. പടയപ്പ രണ്ടു വാഹനങ്ങൾക്കു ചെറിയ തോതിൽ കേടുപാടുകൾ വരുത്തി. കോന്നിയിയിൽനിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറിൽനിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുൻപിൽ പെട്ടത്. ഇരു കാറുകളും റോഡിലിട്ട് ഇവർ പടയപ്പയെ തടയാൻ ശ്രമിച്ചു. പടയപ്പ നേരെ വന്നതോടെ ഇവർ വാഹനത്തിൽനിന്ന് ഇറങ്ങി. യുവാക്കൾ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങൾക്കിടയിലൂടെ യുവാക്കൾക്കു നേരെ പാഞ്ഞടുത്തു. യുവാക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് മടങ്ങി.ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടർന്നു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

 

Leave A Reply

Your email address will not be published.