ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

schedule
2024-10-14 | 06:28h
update
2024-10-14 | 06:28h
person
kottarakkaramedia.com
domain
kottarakkaramedia.com
President's rule has been withdrawn in Jammu and Kashmir
Share

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഈ തീരുമാനം. 10 വർഷം മുമ്പ് 2014ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Advertisement

national news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.10.2024 - 06:47:13
Privacy-Data & cookie usage: