വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്

schedule
2025-01-25 | 06:17h
update
2025-01-25 | 06:17h
person
kottarakkaramedia.com
domain
kottarakkaramedia.com
President's Medal for Distinguished Service to ADGP P Vijayan
Share

കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിശമന സേന വിഭാഗത്തിൽ മധുസൂദനൻ നായർ ജി , രാജേന്ദ്രൻ പിള്ള കെ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ പൊലീസ് സേനയിലെ 10 പേർക്കും അഗ്നിശമന വിഭാഗത്തിൽ നിന്ന് 5 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. ഡിസ്പി ഗംഗാധരൻ എം, ഡിസ്പി ഷാബു ആർ, എസ്പി കൃഷ്ണകുമാർ ബി, ഡിസ്പി വിനോദ് എംപി, ഡിസ്പി റെജി മാത്യു കുന്നിപ്പറമ്പൻ, എസ്ഐ ഗോപകുമാർ എംഎസ്, അസിസ്റ്റൻറ് കമാൻഡന്റ് ശ്രീകുമാരൻ ജി, എസ്ഐ സുരേഷ് കുമാർ രാജപ്പൻ, ഹെഡ്കോൺസ്റ്റബിൾ ബിന്ദു എം, ഡിഎസ്പി വർഗീസ് കെജെ എന്നിവർക്കാണ് പൊലീസ് സേനയിലെ സ്തുത്യർഹ സേവനത്തിന് മെ‍ഡൽ ലഭിച്ചത്. സൂരജ് എസ്, പ്രേമൻ പിസി, സാലി കെടി , സെബാസ്റ്റ്യൻ വി, ബാബു പികെ എന്നിവർക്കാണ് അ​ഗ്നിശമന സേനയിൽ നിന്ന് പുരസ്കാരം.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.01.2025 - 07:40:17
Privacy-Data & cookie usage: