ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് ഇറങ്ങിയതിന് മിനിറ്റുകള്ക്കകമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വാര്ത്താ ഏജന്സിയായ പിടിഐ റിപ്പോര്ട്ട് ചെയ്തു. ഏപ്രില് 27നാണ് പ്രജ്വല് രേവണ്ണ ഇന്ത്യ വിട്ടത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ എസ്ഐടിക്ക് കൈമാറി. പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോകൾ പ്രചരിപ്പിച്ച കർണാടക ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് രേവണ്ണയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിതാവ് എച്ച് ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
