11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന 2024 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് രണ്ടാം തവണയും മത്സരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ (ഗുണ, മധ്യപ്രദേശ്), മൻസുഖ് മാണ്ഡവ്യ (പോർബന്തർ, ഗുജറാത്ത്), പ്രഹ്ലാദ് ജോഷി (ധാർവാഡ്, കർണാടക) എന്നിവരാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടര്മാരോട് വോട്ട് ചെയ്യാന് അഭ്യര്ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, ബംഗ്ലാ, ആസാമീസ്, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലാണ് മോദി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അയച്ചത്. “ഇന്നത്തെ ഘട്ടത്തിൽ വോട്ടുചെയ്യുന്ന എല്ലാവരോടും റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. അവരുടെ സജീവ പങ്കാളിത്തം തീർച്ചയായും തിരഞ്ഞെടുപ്പിനെ കൂടുതൽ ഊർജ്ജസ്വലമാക്കും,” മോദിയുടെ ഇംഗ്ലീഷ് പോസ്റ്റിൽ പറയുന്നു.