ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം 

schedule
2024-05-09 | 12:06h
update
2024-05-09 | 12:06h
person
kottarakkaramedia.com
domain
kottarakkaramedia.com
result out
Share

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് ഹയർ സെക്കൻഡറി വിജയശതമാനം. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ആകെ 3,74,755 പേർ പരീക്ഷയെഴുതിയതിൽ 2,94,888 പേർ ഉപരിപഠനത്തിന് അർഹത നേടി.32,242 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ 5427 പേർ ഫുൾ എ പ്ലസ് നേടി. 33815 പേരാണ് കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് നേടിയത്. പ്ലസ് ടു സയൻസ് – 84.84 ശതമാനം, ഹ്യുമാനിറ്റീസ് – 67.09 ശതമാനം, കൊമേഴ്സ് – 76.11 ശതമാനം എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളിലെ വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല എറണാകുളം(84.12%). ഏറ്റവും കുറവ് വിജയശതമാനം വയനാട് (72.13). എ പ്ലസ് കൂടുതലുള്ള ജില്ല മലപ്പുറം. 5659 പേരാണ് ഇവിടെ നിന്ന് ഫുൾ എ പ്ലസ് നേടിയത്.

Advertisement

 

#kerala newstoday
1
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
09.05.2024 - 12:15:17
Privacy-Data & cookie usage: