പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന് ഡൽഹിയിൽ വൻസ്വീകരണം

schedule
2024-08-07 | 08:11h
update
2024-08-07 | 08:11h
person
kottarakkaramedia.com
domain
kottarakkaramedia.com
Paris Olympics medalist Manu Bhaker gets grand welcome in Delhi
Share

പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ വ്യക്തമാക്കി. ഒളിംപിക്സ് ഷൂട്ടിം​ഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം​ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി. സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത്. ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് താരത്തിന്റെ വെങ്കല നേട്ടം. പാരിസിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ 63-ാം സ്ഥാനത്താണ്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും തുടരുന്നു.

Advertisement

sports news
2
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
05.09.2024 - 07:25:33
Privacy-Data & cookie usage: