പാലക്കാട് 38°C വരെ താപനില ഉയരും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മഴ പെയ്യുമോ?

schedule
2024-03-07 | 13:00h
update
2024-03-07 | 13:00h
person
kottarakkaramedia.com
domain
kottarakkaramedia.com
പാലക്കാട് 38°C വരെ താപനില ഉയരും, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മഴ പെയ്യുമോ
Share

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം. ഇന്ന് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ ഇന്നും നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നും നാളെയും എട്ട് ജില്ലകളിലാണ്.ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ല.

Breaking Newsgoogle newskerala newsKollam NewsKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam newsMalayalam Latest News
9
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
06.11.2024 - 09:18:21
Privacy-Data & cookie usage: