വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ല’; വിശദീകരണവുമായി റെയിൽവേ

schedule
2023-10-28 | 05:40h
update
2023-10-28
person
kottarakkaramedia.com
domain
kottarakkaramedia.com
വന്ദേഭാരത് മൂലം ട്രെയിനുകൾ വൈകുന്നില്ലെന്ന വാദം പൊള്ളയെന്ന് യാത്രക്കാർ
Share

KERALA NEWS TODAY CHENNAI:ചെന്നൈ: സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി റെയിൽവേ. വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റെയിൽവേ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
ട്രെയിൻ നമ്പർ 20633/20634 തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. നേരത്തെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വേണാട്, വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകി 5.25നാണ് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ എത്തുന്ന സമയത്തിൽ മാറ്റമില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.

Advertisement

ആലപ്പുഴ വഴി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്പലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളത്. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്‍റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. ഈ ട്രെയിൻ 20 മിനിട്ട് നേരത്തെ, രാത്രി 7.35ന് എറണാകുളത്ത് എത്തുകയും ചെയ്യും. അതുപോലെ എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

#thiruvanathapuramnewsBreaking Newsgoogle newskerala newsKOTTARAKARAMEDIAKOTTARAKKARA LIVEKottarakkara VarthakalKOTTARAKKARAMEDIA
12
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
29.03.2025 - 07:18:36
Privacy-Data & cookie usage: