Latest Malayalam News - മലയാളം വാർത്തകൾ

മഴ കനക്കുന്നു;ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

Thiruvananthapuram

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കും​വ​രെ കേ​ര​ള തീ​ര​ത്തു​നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.

 

Leave A Reply

Your email address will not be published.