കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു – മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന് പോലീസ്. ഡ്രൈവർ ആംഗ്യംകാണിച്ചാൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക്കാണാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവറും – മേയറും തമ്മിലുള്ള കേസിനാസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പട്ടം മുതൽപാളയം വരെ ബസും കാറു ഓടിച്ചായിരുന്നു സംഭവം പുനഃരാവിഷ്കരിച്ചത്. ഡ്രൈവർ യദുവിനെതിരേ ഉടൻ കുറ്റപത്രം സമർപ്പിക്കും. വാഹനമോടിച്ചുകൊണ്ടിരിക്കുന്ന ബസിന്റെ ഡ്രൈവർ ഏതെങ്കിലും തരത്തിൽ മുഖം കൊണ്ടോ കൈ കൊണ്ടോ ആംഗ്യം കാണിച്ചാൽ മുമ്പിൽ പോകുന്ന കാറിന്റെ പിൻസീറ്റിലിരിക്കുന്നവർക്ക് അത് കാണാൻ കഴിയും എന്നതായിരുന്നു മേയർ – കെ.എസ്.ആർ.ടി.സി. ഡ്രൈവർ തർക്കത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. ഇത് തെളിയിക്കാൻ സാക്ഷികളോ മറ്റു തെളിവുകളോ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ബസിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു. എന്നാൽ ഇത് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് പോലീസിന്റെ മുമ്പിലുള്ള ഏക പോംവഴി നേരിട്ട് പരിശോധിക്കുക എന്നതായിരുന്നു. തുടർന്നായിരുന്നു സംഭവം പോലീസ് പുനരാവിഷ്കരിച്ചത്.