ലോകത്തെ ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഓപ്പോ. ഓപ്പോ ഫൈൻഡ് എൻ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ചാകും. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് സ്മാർട്ട് ഫോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പുതിയ ഫോണും ഒരു പെൻസിലും ഉപയോഗിച്ചാണ് ഫോണിന്റെ കനം താരതമ്യം നടത്തിയിരിക്കുന്നത്.
ഹോണര്‍ മാജിക് വി3യാണ് നിലവിൽ ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ ഫോൺ. ഈ ഫോൺ തുറന്നിരിക്കുമ്പോള്‍ 4.35 മില്ലീമീറ്ററാണുള്ളത്. എന്നാൽ വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എൻ 5 ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് വിലയിരുത്തലുകൾ. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5.