Latest Malayalam News - മലയാളം വാർത്തകൾ

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശു ചികിത്സ പിഴവ് മൂലം മരിച്ചെന്ന് ആരോപണം.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശു ചികിത്സ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. അമ്പലപ്പുഴ സ്വദേശി മനു- സൗമ്യ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ബ്ലീഡിങ് ഉണ്ടായിട്ടും കൃത്യ സമയത്ത് ചികിത്സ നൽകാത്തതാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ ആരോഗ്യ മന്ത്രി വീണ ജോർജുമായി ഫോണിൽ സംസാരിച്ചു.

കഴിഞ്ഞ മാസം 28-നാണ് സൗമ്യയെ ബ്ലീഡിങിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ സൗമ്യയയെ ലേബർ റൂമിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം മൂത്രത്തിൽ പഴുപ്പ് മൂലം ഉണ്ടായ ബ്ലീഡിങ് ആണെന്നും പ്രസവത്തിന് സമയം ആയില്ലെന്നും പറഞ്ഞു. വീണ്ടും വേദന അനുഭവപ്പെട്ട് ഡോക്ടറെ സമീപിച്ചു. സമയമായില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

Leave A Reply

Your email address will not be published.