Latest Malayalam News - മലയാളം വാർത്തകൾ

സർക്കാർ രൂപീകരണത്തിനൊരുങ്ങി എൻഡിഎ,രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറും; പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കുമെന്ന് സൂചന 

New Delhi

സർക്കാർ രൂപീകരണത്തിനൊരുങ്ങി എൻ.ഡി.എ. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറും. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ വൈകിട്ട് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി.

അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോഡിയോട് ആവശ്യപ്പെടും. ശേഷം ജൂൺ എട്ടിന് നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദിയും അമിത് ഷായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള ഘടകകക്ഷികളെ ഫോണിൽ വിളിച്ചിരുന്നു. ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനാണ് ശ്രമം. എൻഡിഎയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നായിഡു വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

Leave A Reply

Your email address will not be published.