ബേസിലിന്റെ ഹോപിനെ ചേർത്ത് പിടിച്ച് നസ്രിയ, ഒപ്പം ഫഹദും; വീഡിയോ

schedule
2024-06-14 | 14:16h
update
2024-06-14 | 14:16h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

ENTERTAINMENT NEWS:നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബേസിലിന്റെ മകൾ ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വീഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് നടൻ ഫഹദ് ഫാസിലും എത്തിയിരുന്നു. ട്രാൻസ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ നസ്രിയ അവസാനമായി അഭിനയിച്ചത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ നസ്രിയ എത്തിയിരുന്നു.
ബേസിൽ ജോസഫിനെ നായകനാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ പുരോഗമിക്കുകയാണ്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്. സംവിധായകൻ എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥയ്ക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Breaking Newsgoogle newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
11
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.03.2025 - 07:13:02
Privacy-Data & cookie usage: