Latest Malayalam News - മലയാളം വാർത്തകൾ

മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ സുധാകരൻ; ‘മുരളി ഏത് പദവിക്കും യോഗ്യൻ’ 

Kozhikode

മുരളിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കണ്ണൂരിലെ നിയുക്ത എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ സുധാകരൻ. മുരളി എവിടെ മത്സരിപ്പിക്കാനും യോഗ്യൻ ആണെന്നും കെ സുധാകരൻ പറഞ്ഞു. ആദ്യം അതിന് രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണം. രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളിക്ക് നൽകാം. താൻ അതിൽ കടിച്ചു തൂങ്ങില്ലെന്ന് സുധാകരൻ പറഞ്ഞു. മുൻപ് കെപിസിസി പ്രസിഡണ്ട് ആയിരുന്ന ആളല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. മുരളി ഏത് പദവിക്കും യോഗ്യനാണ്.തൃശ്ശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കും. ഇന്ന് മുരളീധരനുമായി കൂടിക്കാഴ്ച ഇല്ല. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരൻ പ്രതികരിച്ചു. മുന്നണിയിൽ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.