തൃശൂര്‍ : തിരുവനന്തപുരം പള്ളിക്കലിൽ നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പള്ളിക്കല്‍ പൊലീസ് തൃശൂരിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെയാണ് പള്ളിക്കലില്‍ നിന്ന് അസം സ്വദേശിനിയായ പ്രിയങ്ക(17)യെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബിപിന്‍ പൊലീല്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്കായി പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് തൃശൂരില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് പ്രിയങ്ക അച്ഛന്‍ ബിപിനൊപ്പം പള്ളിക്കലില്‍ എത്തിയത്. ബിപിന്‍ പള്ളിക്കലില്‍ പൗള്‍ട്രി ഫാം ജീവനക്കാരനാണ്.