Latest Malayalam News - മലയാളം വാർത്തകൾ

പോലീസ് ചമഞ്ഞ് കച്ചവടക്കാരനില്‍ നിന്ന് പണം തട്ടി; യുവാവ് അറസ്റ്റിൽ 

Thodupuzha

 പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ എന്ന പേരിൽ കച്ചവടക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തൊടുപുഴ മുതലിയാര്‍മഠത്ത് വാടകയ്ക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി റെനി റോയി (28)യെ ആണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിരമറ്റം ജങ്ഷനിലുള്ള കടയിലെത്തിയ റെനി കടക്കാരനെ ഭീഷണിപ്പെടുത്തുകയും പണവും സിഗരറ്റും കൈവശപ്പെടുത്തുകയുമായിരുന്നു. ഭീഷണി തുടർന്നതോടെയാണ് കച്ചവടക്കാരന്‍ പൊലീസിൽ പരാതി നൽകിയത്.

ഒരു വര്‍ഷം മുമ്പ് ഗാന്ധി സ്‌ക്വയറില്‍ വച്ച് യുവാവിനെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്‌.ഐ എം.സി.ഹരീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

 

Leave A Reply

Your email address will not be published.