Latest Malayalam News - മലയാളം വാർത്തകൾ

തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ പങ്കാളികൾ   പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും; അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപീകരിക്കും: ഖാർഗെ

New Delhi

ഇന്ത്യാ സഖ്യം അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഭരണമാറ്റത്തിനുള്ള സൂചന വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളിൽ നിന്നുള്ള നല്ല പ്രതികരണങ്ങൾ ആത്മവിശ്വാസമേറ്റുന്നുണ്ടെന്നും ഖർഗെ പറഞ്ഞു. എൻസിപിയും ശിവസേനയും പിളർന്നെങ്കിലും, മഹാരാഷ്ട്രയിൽ ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ ഇന്ത്യാ സഖ്യം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ പങ്കാളികളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും ഖർഗെ പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസിന് ഇരട്ട അക്ക സീറ്റുകൾ ലഭിക്കും. ജോലി, കള്ളപ്പണം വീണ്ടെടുക്കൽ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടു. ന്യൂനപക്ഷ വോട്ടർമാരുമായി ബന്ധപ്പെടാനുള്ള മോദിയുടെ ശ്രമങ്ങൾ ആത്മാർഥതയില്ലാത്തതാണ്. ഇന്ത്യാ സഖ്യത്തിൽ അസ്ഥിരതയില്ലെന്നും ഖർഗെ വിശദീകരിച്ചു.

 

Leave A Reply

Your email address will not be published.