താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത് മാളിലെ സിസിടിവി ദൃശ്യങ്ങളാണ്. മുഹമ്മദ് ഷഹബാസിനെ മർദിച്ച് അവശനാക്കിയ ശേഷം പ്രതികൾ എത്തിയത് മാളിന്റെ പാർക്കിംഗ് ഏരിയയിലാണ്. മർദിച്ചത് എങ്ങനെ എന്ന് പരസ്പരം ആംഗ്യങ്ങളിലൂടെ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. വീണ്ടും സംഘടിച്ച് പോയി മർദിക്കാനുള്ള ശ്രമം ഇവിടുത്തെ ജീവനക്കാരാണ് തടഞ്ഞത്. ജീവനക്കാർ പാർക്കിംഗ് ഏരിയ നിന്നും വിദ്യാഥികളെ പറഞ്ഞയക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാഴാഴ്ച വൈകിട്ട് 6.40ഓടെയാണ് ഷഹബാസിനെ മര്‍ദിച്ച് അവശനാക്കിയത്. ഇതിന് ശേഷം മാളിന്റെ പാര്‍ക്കിങ്ങില്‍ മര്‍ദിച്ചവര്‍ എത്തുന്നതാണ് ദൃശ്യങ്ങള്‍. പത്തോളം വിദ്യാർഥികളാണ് ദൃശ്യങ്ങളിലുള്ളത്. ഷഹബാസിനെ മർദിച്ച് അവശനാക്കിയിട്ടും പക തീരാതെയാണ് വീണ്ടും സംഘടിച്ച് മർദിക്കാനായി വിദ്യാർഥികൾ പോയത്. ഇത് ശ്രദ്ധയിൽപ്പെട്ട മാളിലെ ജീവനക്കാർ ഇടപെട്ട് ഇവരെ ഇവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു.