പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി പൈലറ്റും

schedule
2024-10-02 | 10:10h
update
2024-10-02 | 10:10h
person
kottarakkaramedia.com
domain
kottarakkaramedia.com
Malayali pilot among those killed in helicopter crash in Pune
Share

മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവധൻ മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. അപകടം നടക്കുമ്പോൾ പൈലറ്റുമാരും എഞ്ചിനീയറുമുൾപ്പടെ ഹെലികോപ്റ്ററിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്നാണ് ഈ ഹെലികോപ്റ്റർ പറന്നുയർന്നത്. ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്. പ്രദേശത്ത് നിലനിന്നിരുന്ന കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Advertisement

മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നേരത്തെ വ്യോമസേനയിൽ ദീർഘകാലം പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് മരിച്ച ഗിരീഷ് പിള്ള. അതിന് ശേഷമാണ് ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയുടെ ഹെലികോപ്റ്റർ അദ്ദേഹം പറത്തുന്നത്. ചൊവ്വാഴ്ച എൻസിപി നേതാവ് സുനിൽ തറ്റ്ക്കറെ സഞ്ചരിച്ച ഹെലികോപ്ടറാണിത്. ഇന്നലെ രാത്രി നൈറ്റ് ഹോൾട്ടിനായി ഈ പ്രദേശത്ത് ഹെലികോപ്റ്റർ നിർത്തുകയായിരുന്നു.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
27.11.2024 - 20:31:32
Privacy-Data & cookie usage: