മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ ആണ് മരിച്ചത്.
അസുഖബാധിതയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ രോഗം മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ന് രാവിലെ വീണ്ടും അസുഖം രൂക്ഷമായതിനെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്നാണ് വിവരം.
ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ വ്യാപിക്കുന്ന സാഹചര്യമാണ്. ഇതിനിടെയാണ് ഒരു മരണം സ്ഥിരീകരിക്കുന്നത്.