മകരവിളക്ക് തീർത്ഥാടനം ; ശബരിമലയിൽ തിരക്ക് വർധിക്കുന്നു

schedule
2025-01-10 | 10:43h
update
2025-01-10 | 10:43h
person
kottarakkaramedia.com
domain
kottarakkaramedia.com
Makaravilakku pilgrimage; Crowds increasing in Sabarimala
Share

മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി. നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. സത്രം വഴിയുള്ള യാത്രക്ക് തടസമില്ല. തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകളുടെ എണ്ണവും പുനക്രമീകരിച്ചിട്ടുണ്ട്. അതേസമയം മകരവിളക്ക് ദർശനത്തിനു ശേഷം പമ്പയിൽനിന്നു തീർഥാടകർക്കു മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.

Advertisement

kerala news
13
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.01.2025 - 18:17:20
Privacy-Data & cookie usage: