10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര

schedule
2025-01-22 | 10:53h
update
2025-01-22 | 10:53h
person
kottarakkaramedia.com
domain
kottarakkaramedia.com
Maharashtra to launch 10,000 water taxis
Share

10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കുന്നതോടെയാണ് വാട്ടർ ടാക്‌സികൾ പുറത്തിറക്കാനുള്ള തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. വിമാനത്താവളത്തിലേക്ക് വടക്കുകിഴക്ക് മേഖലകളിലുള്ളവർക്ക് വേഗത്തിൽ എത്താൻ ഈ ജലഗതാഗതത്തിലൂടെ സാധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. മുംബൈയിൽ നിന്നു കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽ നിന്നു ബേലാപുരിലേക്ക് കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണ് അധികൃതരുടെ പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദമായ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഈ വാട്ടർ ടാക്സികൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കും. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് ആ സർവീസ് നിർത്തി. വിരാർ, ഡോംബിവ്‌ലി, കല്യാൺ എന്നീ പ്രദേശങ്ങളിൽ നിന്നു വാട്ടർ ടാക്സി ഉപയോഗിച്ചാൽ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിലേക്ക് എത്താം.

Advertisement

national news
1
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
22.01.2025 - 11:09:01
Privacy-Data & cookie usage: