Latest Malayalam News - മലയാളം വാർത്തകൾ

ദേശീയ തലത്തിൽ ഇഞ്ചോടിച്ച് പോരാടി ഇന്ത്യാ സഖ്യവും എൻഡിഎയും; വാരണാസിയിൽ മോദി പിന്നിൽ  

New Delhi

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇരു മുന്നണികളും 240 ഓളം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കു പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ആദ്യ സൂചനകൾ. എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ.

 

Leave A Reply

Your email address will not be published.