കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ദാരുണാന്ത്യം; അപകടം ജോലി ചെയ്യുന്നതിനിടെ 

schedule
2024-06-18 | 10:44h
update
2024-06-18 | 10:44h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം. മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തിൽ സരോജം (55), മഞ്ജു ഭവനിൽ രജനി (59) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement

 

local news
38
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
18.11.2024 - 04:55:04
Privacy-Data & cookie usage: