Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും മാറണം;പുതിയ മുഖങ്ങൾ വരട്ടെ- സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശം

THiruvananthapuram

മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും മാറണമെന്നും ആർക്കും ഇനി ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും സി.പി.ഐ. ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശം. പുതിയ മുഖങ്ങൾ വരട്ടെയെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലാണ് സർക്കാരിനെതിരേയും മന്ത്രിമാർക്കെതിരേയും അംഗങ്ങൾ ആഞ്ഞടിച്ചത്. ധനകാര്യവകുപ്പ് സമ്പൂർണ പരാജയമാണെന്നും മന്ത്രിയെ പടിയടച്ച് പിണ്ഡംവയ്ക്കണമെന്നും സി.പി.ഐ. മന്ത്രിമാർ ഒന്നിനും കൊള്ളാത്തവരാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി സംസാരിക്കാൻ മന്ത്രിമാർക്ക് ഭയമാണ്. വേദികളിലിരുന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് മന്ത്രിമാരുടെ പ്രധാന പണി.

സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിനെതിരേ യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടത് അതാണ്. കൺസ്യൂമർ ഫെഡിന് ആവശ്യത്തിന് പണം നൽകി കൈയിട്ടുവാരാനാണ് ശ്രമിച്ചതെന്ന് സി.പി.എമ്മിനെതിരേ കുറ്റപ്പെടുത്തലും ഉയർന്നു.

 

Leave A Reply

Your email address will not be published.