പതിനേഴാം ലോക്‌സഭയുടെ അവസാന ദിനം; രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കി ബിജെപി

schedule
2024-02-11 | 11:50h
update
2024-02-11 | 11:50h
person
kottarakkaramedia.com
domain
kottarakkaramedia.com
പതിനേഴാം ലോക്‌സഭയുടെ അവസാന ദിനം; രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കി ബിജെപി
Share

NATIONAL NEWS NEWDELHI:
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ അവസാന ദിനമായ ഇന്ന് അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ചര്‍ച്ചയാക്കി ബിജെപി. ലോക്സഭയില്‍ രാവിലെ 11 മണിയോടെ ചര്‍ച്ച ആരംഭിച്ചു.

കേന്ദ്ര സര്‍ക്കാരിന്‌‍റെ ധവള പത്രത്തിന് മേല്‍ രാജ്യസഭയിലും ചര്‍ച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ച് മണിയോടെ ലോക്സഭയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ ഈ സമ്മേളന കാലയളവിലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍

പാസാക്കിയത്.രാമനുള്ളിടത്ത് മതമുണ്ട്, ധർമ്മം നശിപ്പിക്കുന്നവർ കൊല്ലപ്പെടുന്നു, ധർമ്മം സംരക്ഷിക്കുന്നവരെ സംരക്ഷിച്ചു.അന്ന് ശ്രീരാമനെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് കോൺഗ്രസ് ഇന്ന്

ഈ രാജ്യത്ത് ഈ അവസ്ഥയിലായിരിക്കുന്നത്”- ലോക്‌സഭയിൽ രാമക്ഷേത്ര നിർമാണത്തെയും പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെയും കുറിച്ചുള്ള ചർച്ചയ്ക്കിടെ ബി.ജെ.പി എം.പി സത്യപാൽ സിംഗ്

പറഞ്ഞു.മുന്‍ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകിയതിനെ ആർഎൽഡി മേധാവി ജയന്ത് ചൗധരി അഭിനന്ദിച്ചു.നിലവിലെ സർക്കാരിൻ്റെ പ്രവർത്തന ശൈലിയിലും ചൗധരി

ചരൺ സിങ്ങിൻ്റെ ചിന്തകളുടെ ഒരു നേർക്കാഴ്ചയുണ്ടെന്ന് ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞു.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam news
10
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
01.03.2025 - 21:01:45
Privacy-Data & cookie usage: