കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ് ; ഇടപെട്ട് മന്ത്രി

schedule
2024-09-13 | 12:57h
update
2024-09-13 | 12:57h
person
kottarakkaramedia.com
domain
kottarakkaramedia.com
KSRTC employees ordered to contribute to relief fund; Minister intervened
Share

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സർക്കുലർ ഇറക്കിയത്. സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നരവർഷത്തിന് ശേഷമായിരുന്നു ഒറ്റഗഡുവായി കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
14.12.2024 - 03:16:06
Privacy-Data & cookie usage: