ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. കഞ്ഞിക്കുഴി ആയിരം തൈയിൽ മുരുകേഷ്(43) ശിവകുമാർ(28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസ് സ്കൂട്ടറിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് താമസം. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.