കൊട്ടാരക്കര ഭദ്ര വിട പറഞ്ഞു

schedule
2024-01-10 | 14:20h
update
2024-01-10 | 14:20h
person
kottarakkaramedia.com
domain
kottarakkaramedia.com
കൊട്ടാരക്കര ഭദ്ര വിട പറഞ്ഞു
Share

OBITUARY NEWS KOLLAM:കഥകളിയുടെ ഈറ്റില്ലമായ കൊട്ടാരക്കയിൽ നിന്ന് കഥകളി രംഗത്തേക്ക് ഉയർന്നു വന്ന സ്ത്രീ സാന്നിധ്യമാണ് കൊട്ടാരക്കര ഭദ്ര.

ബാല്യത്തിൽ കഥകളിയുടെ ആദ്യ പാoങ്ങൾ കൈതക്കോട് രാമൻപിള്ള ആശാനിൽ നിന്നും, വേഷങ്ങളും തുടർപഠനവും മയ്യനാട് കേശവൻ നമ്പൂതിരിയിൽ നിന്നും പഠിച്ചു.

ദുര്യോധന വധം പാഞ്ചാലിയായി അരങ്ങേറ്റം. കഴിഞ്ഞ35 വർഷമായി കഥകളി രംഗത്ത് സജീവ സാന്നിദ്ധ്യം.

കേരളാ സാംസ്കാരിക വകുപ്പ് കഥകളി അവാർഡ് ,കൊട്ടാരക്കര കഥകളി കലാമണ്ഡലം പുരസ്കാരം, കൊട്ടാരക്കര ശ്രീധരൻ നായർ പുരസ്ക്കാരം അഖില കേരള പുരാണ പാരായണ അവാർഡ്, തൊള്ളാർ കുഴി പി. ശങ്കരൻ സ്മാരക എൻഡോവ്മെന്റ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

പതിനായിരത്തിൽപ്പരം അരങ്ങുകളിൽ സ്ത്രീ വേഷങ്ങളുടെ പകർന്നാട്ടവുമായി കഥകളി രംഗത്തെ സജീവ സാന്നിദ്ധ്യമായി നിലകൊണ്ടു. ഭർത്താവ് ഗോപാലകൃഷ്ണന്റെ അകമഴിഞ്ഞ പ്രോൽസാഹനമാണ് ഈ കലാരംഗത്ത് നിലയുറപ്പിക്കാൻ കാരണം.

കൊട്ടാരക്കര കോട്ടാത്തല പത്തടി ജംഗ്ഷനിൽ ‘ഗൗരി ഗോവിന്ദ’ത്തിൽ മകനോടും കൊച്ചു മക്കൾക്കുമൊപ്പം വിശ്രമജീവിതത്തിൽ.

മാതൃഭൂമി കൊല്ലം യൂണിറ്റിൽ അഡ്വർട്ടൈസ്മെന്റ് മാനേജറായ ഗണേശാണ് മകൻ, രശ്മി മരുമകളും ഗൗരി കല്യാണി., ഗൗരി പാർവ്വതി എന്നിവർ ചെറുമക്കളും…

Breaking Newsgoogle newskerala newsKollam NewsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
33
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
12.01.2025 - 02:32:35
Privacy-Data & cookie usage: